വടക്കാഞ്ചേരി : ഇന്ധനവില വർധനയ്ക്കെതിരേ എഫ്.എസ്.ഇ.ടി.ഒ. വടക്കാഞ്ചേരി മുഖ്യ തപാൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. എൻ.ജി.ഒ. യൂണിയൻ ഏരിയാ സെക്രട്ടറി പി. രാജേഷ് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം പി.ഐ. യൂസഫ്, കോ-ഓപ്പറേറ്റീവ് സ്റ്റാഫ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം സുമേഷ് പവിത്രൻ, ബിബിൻ ജോസഫ്, കെ.സി. സജൻ, ഡി. ശ്യാം, എച്ച്. ഗിരീഷ്‌കുമാർ, പി. രേണുക, വി. ജയകുമാർ, പി.എസ്. കൃഷ്ണകുമാർ, ഇ.എസ്. സന്ധ്യ, സി.വി. നരേന്ദ്രൻ, ബി.ജി. റീന തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.