ചാലക്കുടി : ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് നിയോജക മണ്ഡലത്തിലെ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ എൽ.വൈ.ജെ.ഡി 'ഔൺസ് ഫില്ലർ സമരം നടത്തി. പരിയാരം പൂവ്വത്തിങ്കൽ പമ്പിന് മുമ്പിൽ നടന്ന സമരം യുവജനതാദൾ ജില്ലാവൈസ് പ്രസിഡന്റ്‌ ഡെസ്റ്റിൻ താക്കോൽക്കാരൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്തംഗം ആനി ജോയ് അദ്ധ്യക്ഷത വഹിച്ചു. ജിജു കരിപ്പായി,ലിന്റോ പരിയാടൻ,പി.കെ. മനോജ്എന്നിവർ പ്രസംഗിച്ചു.

കുറ്റിച്ചിറയിൽ ഉണ്ണിക്കഷ്ണൻ പ്ലാശേരി ഉദ്ഘാടനം ചെയ്തു.ലിന്റീഷ് പെട്ടിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.

ചാലക്കുടിയിൽ ബിനീഷ്‌ അതിരപ്പിള്ളി ഉദ്ഘാടനം ചെയ്തു.ലിറിൻ ജോണി അധ്യക്ഷത വഹിച്ചു.