കുന്നംകുളം : സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്‌സ് വാരാചരണത്തിന്റെ ഭാഗമായി കുന്നംകുളം അഗ്നിരക്ഷാസേനാംഗങ്ങൾ അഞ്ഞൂർ ദിവ്യദർശൻ അഗതിമന്ദിരത്തിൽ ശുചീകരണവും അണുനശീകരണവും നടത്തി. സ്റ്റേഷൻ ഓഫീസർ ബി. വൈശാഖ്, എഫ്.ആർ.ഒ.മാരായ ശരത് സ്റ്റാലിൻ, ഷിനോജ് തുടങ്ങിയവർ പങ്കെടുത്തു.