ചാലക്കുടി : മതിയായ ചർച്ചകൾ നടത്താതെ ടൗൺ മാസ്റ്റർപ്ലാൻ പാസാക്കിയതുമൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധി മറികടക്കാൻ നഗരസഭ ഏറെ ബുദ്ധിമുട്ടേണ്ടിവരും. കഴിഞ്ഞ കൗൺസിലിന്റെ കാലത്താണ് കരട് മാസ്റ്റർപ്ലാനിന് അംഗീകാരം നൽകിയത്. കരട് പ്ലാനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ മുൻകൈയെടുക്കേണ്ടത് കൗൺസിലാണ്. ഭേദഗതികൾ സർക്കാരിലേക്ക് സമർപ്പിക്കേണ്ട അവസാനതീയതി ജനുവരി ആറാണ്. നേരത്തേ അനുവദിച്ചിരുന്ന കാലയളവ് കഴിഞ്ഞിരുന്നു. തുടർന്നാണ് നഗരസഭയുടെ അഭ്യർഥന മാനിച്ച് പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ സമയം നീട്ടിയത്.

പല പരാതികളും നിർദേശങ്ങളും നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും മാസ്റ്റർപ്ലാനിന്റെ ഉള്ളടക്കത്തെക്കുറിച്ച് വ്യക്തത വരാനുണ്ട്. ഫലപ്രദമായ ചർച്ചകൾ വാർഡുതലത്തിൽ നടത്തേണ്ടതാണ്. എന്നാൽ, പലയിടത്തും ചർച്ചകൾ നടന്നിട്ടില്ല.