കൊടുങ്ങല്ലൂർ : കെ.വി.ടി.സി.യിൽ ബ്യൂട്ടികൾച്ചർ, ഫീമെയിൽ ഫാഷൻ ഡ്രസ്സ് മേക്കിങ്ങ്, കട്ടിങ് ആൻഡ് ടെയ്‌ലറിങ്, ഡിസൈനർ ചുരിദാർ മേക്കിങ്, ഇലക്ട്രിക് ആൻഡ് ഹാൻഡ് എംബ്രോയ്ഡറി എന്നിവയുടെ പുതിയ ബാച്ചിലേക്ക് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയോ വിദ്യാഭ്യാസ യോഗ്യതയോ ബാധകമല്ല. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കാർത്തിക ബിൽഡിങ്ങിലെ കെ.വി.ടി.സി. ഓഫീസുമായി ബന്ധപ്പെടാം.