ഗുരുവായൂർ : കൃഷ്ണഗീതിദിനാഘോഷ ഭാഗമായി ക്ഷേത്രത്തിൽ ശനിയാഴ്ച സന്ധ്യയ്ക്ക് കൃഷ്ണഗീതി പാരായണം ആരംഭിച്ചു. 15-നാണ് കൃഷ്ണഗീതിദിനം. മാഹാത്മ്യപാരായണമായിരുന്നു ആദ്യദിവസമായ ശനിയാഴ്‌ച. കൃഷ്ണനാട്ടം അധ്യാപകൻ ഡോ. വി. അച്യുതൻകുട്ടി വായിച്ചു.

ക്ഷേത്രം ആധ്യാത്മിക ഹാളിൽ എട്ടുദിവസവും രാവിലെ ഏഴരയ്ക്ക് പാരായണം തുടങ്ങും. കൃഷ്ണനാട്ടത്തിന് ആധാരമായ കൃഷ്ണഗീതി രചിച്ച് മാനവേദകവി ഗുരുവായൂരപ്പന് സമർപ്പിച്ചത് ഒരു തുലാം മുപ്പതിനായിരുന്നു.