തൃശ്ശൂർ : കാനാട്ടുകര കെ.പി. പിഷാരടി റോഡിൽ കുടിവെള്ളമില്ലാതെ മാസങ്ങളായെന്ന്‌ പരാതി. നാൽപ്പതോളം കുടുംബങ്ങളാണിവിടെ താമസിക്കുന്നത്. വേനൽക്കാലമാവുന്നതോടെ കുഴൽക്കിണറുകളിലും വെള്ളം കുറയും.

റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും പൂർണമായ പരിഹാരം ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

കേരളവർമ കോളേജ് റോഡിൽനിന്ന് പ്രദേശത്തേയ്ക്ക് പുതിയൊരു ലൈൻ വലിയ്ക്കാനുള്ള അപേക്ഷ നൽകിയതായി കൗൺസിലർ വി. ആതിര പറഞ്ഞു. മേയർ മുൻകൂർ അനുമതി നൽകിയിട്ടുള്ളതാണെന്നും ഉടൻതന്നെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കൗൺസിലർ പറഞ്ഞു.