ഇരിങ്ങാലക്കുട : 2015 ജൂൺ 22ന് മുമ്പുള്ള ജനന രജിസ്‌ട്രേഷനുകളിൽ കുട്ടിയുടെ പേർ ഉൾപ്പെടുത്തുന്നതിന്റെ സമയപരിധി ജൂൺ 22-ന് അവസാനിക്കും. നഗരസഭ ഓഫീസിൽ എല്ലാ പ്രവൃത്തി ദിവസവും പത്തുമുതൽ മൂന്നുവരെ നേരിട്ട് പേരുചേർക്കാൻ അപേക്ഷ നൽകാം. അപേക്ഷയോടൊപ്പം കുട്ടിയുടെ സ്കൂൾ രേഖ, മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖ, ജനനക്രമ സ്റ്റേറ്റ്‌മെന്റ് എന്നിവ ഹാജരാക്കേണ്ടതാണ്. ഫോൺ: 0480 2825238