ചെറുതുരുത്തി : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നൽകിയ വാക്കുപാലിച്ച്‌ ഫുട്‌ബോൾ നൽകി എൻ.ഡി.എ സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാട്. ചേലക്കര നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയായ ഷാജുമോൻ വട്ടേക്കാടിനോട്് പ്രചാരണത്തിനിടെ ദേശമംഗലം കൊട്ടിപ്പാറയിൽ പത്താം ക്ലാസ്സുകാരൻ വിഷ്ണുവാണ് ഒരു ആവശ്യം ഉന്നയിച്ചത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ്‌ അടുത്ത ദിവസം തന്നെ ഫുട്‌ബോൾ വാങ്ങി തരാമെന്നു പറഞ്ഞു പോകുകയും ചെയ്തു. രാവിലെ ഫുട്‌ബോൾ വാങ്ങി കൊട്ടിപ്പാറയിലെത്തി വിഷ്ണുവിന്റെ കൂട്ടുകാരുടെ സാന്നിധ്യത്തിൽ കൈമാറിയാണ് ഷാജുമോൻ വട്ടേക്കാട് മടങ്ങിയത്.

മുൻ കബഡി- ഫുട്‌ബോൾ- പഞ്ചഗുസ്തി താരം കൂടിയാണ് ഷാജുമോൻ. യുവമോർച്ച ചേലക്കര മണ്ഡലം ജനറൽ സെക്രട്ടറി ഗുരുശരൺ. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സുജീഷ്. ശിവകുമാർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.