പുല്ലൂർ : ഡംഡം ഗ്രൂപ്പ് പുല്ലൂർ ചേർപ്പുംകുന്നിന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല സെവൻസ് ഫുട്‌ബോൾമേളയ്ക്ക് തുടക്കമായി. 14 വരെ പുല്ലൂർ വില്ലേജ് ഓഫീസ് പരിസരത്തുവെച്ച് നടക്കുന്ന മേള മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഫുട്‌ബോൾ കിക്ക് ചെയ്ത് ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് എട്ടാം വാർഡ് അംഗം നിഖിത അനൂപ് പങ്കെടുത്തു.