കാക്കാത്തിരുത്തി : ദീർഘകാലം എസ്.എൻ.ഡി.പി. ശാഖയുടെ പ്രസിഡന്റായിരുന്ന ശാരദ ടീച്ചറുടെ നിര്യാണത്തിൽ ശാഖാ യോഗം അനുശോചിച്ചു.

പ്രസിഡന്റ് കോറാത്ത് സുരേഷ് അധ്യക്ഷനായി. സെക്രട്ടറി എ.ടി. ശശി, യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, പി.കെ. പ്രസന്നൻ, കെ.കെ. ചന്ദ്രൻ, സുബ്രഹ്മണ്യൻ മുതുപറമ്പിൽ, കെ.എം. സജീവൻ, പി.എം. അശോകൻ, ശോഭന ഭാസ്‌കരൻ, ലത പ്രകാശൻ എന്നിവർ സംസാരിച്ചു.