ഗുരുവായൂർ : ജാഗ്രതി ഗുരുവായൂരും മാധവശ്രീ ഇ-സേവാ കേന്ദ്രവും ചേർന്ന് അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് ഇ-ശ്രം കാർഡ് രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി. ഡോ.ജിജു കണ്ടരാശ്ശേരി ഉദ്ഘാടനം ചെയ്തു. ഡോ.കുൽക്കർണി അധ്യക്ഷനായി. സജിത് കുമാർ, എം. അനൂപ്, എൻ. വിജയൻ മേനോൻ, ഉണ്ണികൃഷ്ണൻ കോട്ടപ്പടി, ടി.വി. കവിത എന്നിവർ പ്രസംഗിച്ചു.