കുറ്റിച്ചിറ : കുണ്ടുകുഴിപ്പാടം വെസ്റ്റ് എസ്.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ അസംഘടിത തൊഴിലാളികൾക്കായി ഇ-ശ്രം പദ്ധതി ക്യാമ്പ് സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി. യോഗം ചാലക്കുടി യൂണിയൻ കൗൺസിലർ ടി.കെ. മനോഹരൻ ക്യാമ്പ് ഉദ്ഘാടനംചെയ്തു. ശാഖാ പ്രസിഡന്റ് പി.ജി. സന്തോഷ്‌കുമാർ അധ്യക്ഷനായി. പി.സി. മനോജ്, ബിന്ദു മനോഹരൻ, ടി.എസ്. ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.