ചാവക്കാട് : സമസ്തകേരള ജം ഇയ്യത്തുൽ മുഅല്ലിമീൻ ചാവക്കാട് റേഞ്ച് ഇസ്‌ലാമിക് കലാമേള ''മുസാമ്പഖ 2021'' ഖത്തീബ് സത്താർ ദാരിമി ഉദ്ഘാടനംചെയ്തു. കലാമത്സരത്തിൽ പത്ത് മദ്രസകളിൽനിന്ന് 150-ൽ പരം വിദ്യാർഥികൾ മാറ്റുരച്ചു. ഒന്നാംസ്ഥാനം ബ്ലാങ്ങാട് സുല്ലമുൽ ഇസ്‌ലിം മദ്രസയും രണ്ടാംസ്ഥാനം തെക്കൻ പാലയൂർ നൂറുൽ ഇസ്‌ലാം മദ്രസയും മൂന്നാംസ്ഥാനം മണത്തല ദാറുൽതലിം മദ്രസയും കരസ്ഥമാക്കി.