എം.ബി.ബാബുതൃശ്ശൂർ
: എല്ലാ അവധിദിനങ്ങളിലും മാവ് തേടിയുള്ള യാത്രയ്ക്കിടെയാണ് അവർ വഴിയോരത്തെ അപൂർവ മാവ് കണ്ടെത്തിയത്. തൃശ്ശൂർ മുണ്ടൂരിനടുത്ത് പാതയോരത്തെ മാവ് അന്നും പൂത്തുനിന്നു. നാലു മാസത്തിനു ശേഷം വീണ്ടും ആ വഴി പോയപ്പോഴും മാവ് നിറയെ പൂക്കൾ. വർഷത്തിൽ മൂന്നു തവണ പൂക്കുകയും നിറയെ കായ്കൾ തരികയും ചെയ്യുന്ന അത്യപൂർവ മാവാണ് അതെന്ന് കണ്ടെത്തിയെങ്കിലും ഇനം തിരിച്ചറിയാനായില്ല. വരുന്ന സ്വാതന്ത്ര്യദിനത്തിൽ ഇൗ മാവിന് മാവ് സ്നേഹികൾ പേരിടും- മാംഗോ ഭാരത്.
മാവ് ലേലത്തിന് പിടിക്കുന്ന വ്യക്തിയെ മാവ് സ്നേഹികൾ കണ്ടെത്തി. വരുന്ന ഒരു കൊല്ലത്തേക്കുള്ള മുഴുവൻ മാങ്ങയും നല്ല വിലയ്ക്ക് വാങ്ങാമെന്ന് ഉറപ്പുനൽകി. മാങ്ങയുടെ രുചി നുകരുകയല്ല ലക്ഷ്യം, മാങ്ങാണ്ടിയിൽ നിന്ന് തൈകൾ മുളപ്പിച്ച് ഇൗ അപൂർവ മാവ് കേരളമൊട്ടുക്കും എത്തിക്കുകയെന്നതാണ്.
തൃശ്ശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാടൻ മാവുകൾ എന്ന ‘നാടൻ മാവ് വ്യാപന’ കൂട്ടായ്മയാണ് ‘മാംഗോ ഭാരത്’ നടപ്പാക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും അംഗങ്ങളുള്ള ഫെയ്‌സ്‌ബുക്ക് കൂട്ടായ്മയിൽ 20,000 അംഗങ്ങളുണ്ട്. ജില്ലാടിസ്ഥാനത്തിൽ വാട്സാപ്പ് കൂട്ടായ്മയുമുണ്ട്. സ്കൂളുകളിലേക്ക് 14,000 നാടൻമാവ് തൈകൾ ഉൾപ്പെടെ പ്രതിവർഷം അര ലക്ഷത്തോളം നാടൻമാവ് ൈതകൾ വെച്ചുപിടിപ്പിക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം.
നാടൻമാവ് സംരക്ഷണവുമുണ്ട്. സംഘടനയിൽ സജീവാംഗമായ ഡോ. റെജി ജോർജ് വീടിന്റെ മട്ടുപ്പാവിൽ നട്ടുവളർത്തുന്നത് 2,000 തൈകളാണ്. ജനങ്ങൾക്ക് സൗജന്യമായി നൽകാനാണിത്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലാണ് ഡോക്ടറുടെ സേവനം . ആഴ്ചയിലൊരിക്കൽ നാടൻമാവ് തേടിയുള്ള യാത്ര നടത്താറുണ്ട്. ഇതിന് മാവ്‌വേട്ട എന്നാണ് കൂട്ടായ്മ പേരിട്ടിരിക്കുന്നത്. സഖിൽ തയ്യിൽ രവീന്ദ്രനാണ് കൂട്ടായ്മയുണ്ടാക്കിയത്.ഇങ്ങനെയുള്ള യാത്രയിലാണ് അപൂർവ മാവ് കണ്ടെത്തിയത്. മാങ്ങയ്ക്ക് പ്രിയൂർ-മൂവാണ്ടൻ മാങ്ങയുടെ സമ്മിശ്രരുചിയാണ്. ഒരു മാങ്ങയ്ക്ക് 300 ഗ്രാം ഭാരവുമുണ്ട്. ഡോ. റെജി ജോർജിന്റെ വീടിന്റെ മട്ടുപ്പാവിലെ മാവിൻതൈകൾ