കോടശ്ശേരി : പഞ്ചായത്തിൽ സാംസ്കാരികനിലയത്തിന് തറക്കല്ലിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർമാണോദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ശശിധരൻ അധ്യക്ഷയായി.
കോടശ്ശേരി മൂന്നാംവാർഡിൽ ജില്ലാ പഞ്ചായത്തിന്റെ പട്ടികജാതി ഫണ്ടിൽനിന്ന് 10 ലക്ഷം ചെലവഴിച്ചാണ് സാംസ്കാരികനിലയം നിർമിക്കുന്നത്.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി ചെയർമാൻ ജെന്നി ജോസഫ്, ക്ഷേമകാര്യ സമിതി ചെയർമാൻ ദീപ എസ്. നായർ, ജില്ലാ പഞ്ചായത്തംഗങ്ങളായ സി.ജി. സിനി,പദ്‌മിനി പഞ്ചായത്തംഗങ്ങളായ ജിനി രാധാകൃഷ്ണൻ, ശകുന്തള വത്സൻ, മായാ ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.