അതിരപ്പിള്ളി : വിനോദസഞ്ചാരമേഖലയിൽ കണ്ണൻകുഴി എസ്. വളവിന് സമീപം മരംവീണ് ഗതാഗതം മുടങ്ങി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് റോഡരികിൽ നിൽക്കുന്ന വലിയ മരത്തിന്റെ ഒരു ഭാഗം ഒടിഞ്ഞുവീണത്. ഈ സമയം അതിരപ്പിള്ളിയിലേക്ക് വന്ന വിനോദസഞ്ചാരികളുടെ കാർ അപകടത്തിൽപെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.

മരം വീണ് വൈദ്യുതിക്കാലൊടിഞ്ഞ് റോഡിലേക്ക് വീണു. വൈദ്യുതിക്കമ്പികൾ പൊട്ടി. ഇതോടെ വാഹനങ്ങളിലെത്തിയ ഒട്ടേറെ വിനോദസഞ്ചാരികൾ അതിരപ്പിള്ളിയിൽ കുടുങ്ങി. വനസംരക്ഷണസമിതി പ്രവർത്തകരും അതിരപ്പിള്ളി പോലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ആറരയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.