തൃശ്ശൂർ : പഴുവിൽ, പട്ടിക്കാട് എന്നിവിടങ്ങളിലെ പബ്ലിക് സ്കൂളുകളിൽനിന്ന് പുറത്താക്കപ്പെട്ട മുഴുവൻ അധ്യാപകരെയും തിരിച്ചെടുക്കണമെന്ന് കേരള അൺ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ (കെ.യു.എസ്.ടി.യു.) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനംചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി.