അതിരപ്പിള്ളി : ടിക്കറ്റ് കൗണ്ടർ ഓഫീസ് കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അതിരപ്പിള്ളി ടിക്കറ്റ് കൗണ്ടർ താത്കാലികമായി സ്ഥലം മാറ്റി. പ്രവേശനകവാടത്തിന് സമീപമുള്ള കെട്ടിടത്തിലേക്കാണ് സ്ഥലം മാറ്റിയത്. വർഷങ്ങൾക്കുമുൻപ് നിർമിച്ച കെട്ടിടം മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുമായിരുന്നു. കെട്ടിടത്തിന്റെ ചോർച്ച അടയ്ക്കാനുള്ള ജോലികൾ ചെയ്യും.

അവധിക്കാലത്ത് തിരക്കുണ്ടാകാൻ സാധ്യത ഉള്ളതിനാൽ ക്രിസ്‌മസിനു മുൻപ് ജോലികൾ തീർത്ത് ടിക്കറ്റ് കൗണ്ടർ പഴയ സ്ഥലത്തേക്ക്് മാറ്റാനാണ് പരിപാടി.