തൃശ്ശൂർ : ലീവ് സറണ്ടർ തടഞ്ഞ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ. സംഘ് ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുമ്പിൽ ധർണ നടത്തി. സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസെപ്പ് യാഥാർഥ്യമാക്കണമെന്നും ഇടതുസർക്കാർ ജീവനക്കാരോട് പുലർത്തുന്ന വഞ്ചനാനിലപാട് തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ധർണ സംസ്ഥാന നിർവാഹകസമിതിയംഗം കെ.വി. അച്യുതൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. വിശ്വകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.എ. സുഗുണൻ, ഫെറ്റോ ജില്ലാ പ്രസിഡന്റ് മനോജ്, കെ.ഡി. മാധവദാസ്, ജി.ടി.സി. വിഷ്ണു, എം. രാജഗോപാൽ, വി. ഹരികുമാർ എന്നിവർ പ്രസംഗിച്ചു.