തൃശ്ശൂർ : കേരള സംഗീത നാടക അക്കാദമി മുതിർന്ന 25 കാഥികരെ പങ്കെടുപ്പിച്ച് അഞ്ച്‌ കേന്ദ്രങ്ങളിൽ കഥാപ്രസംഗ ഉത്സവം സംഘടിപ്പിക്കും. ഇരുപതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള 50 കാഥികർക്ക് 20,000 രൂപവീതം സഹായധനം നൽകും. സഹായത്തിന് അപേക്ഷിക്കുന്നവർ അപേക്ഷയോടൊപ്പം ബയോഡേറ്റ, ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ വയസ്സ്‌ തെളിയിക്കുന്ന രേഖ, കഥാപ്രസംഗരംഗത്തെ പ്രവർത്തനപരിചയം തെളിയിക്കുന്ന രേഖകൾ, 10 മിനിറ്റ്‌ ദൈർഘ്യമുള്ള കഥാപ്രസംഗഭാഗത്തിന്‍റെ സിഡി/പെൻഡ്രൈവ് (ഓർക്കസ്ട്ര നിർബന്ധമില്ല) എന്നിവ സമർപ്പിക്കണം.

അപേക്ഷകൾ ജനുവരി അഞ്ചിന് വൈകീട്ട് അഞ്ചിനകം സംഗീത നാടക അക്കാദമി ഓഫീസിൽ ലഭിക്കണം. വിവരങ്ങൾക്ക്: 0487-2332134, 2332548