ഗുരുവായൂർ : സെയ്ന്റ് ആന്റണീസ് പള്ളി തിരുനാൾ സമാപിച്ചു. തിരുനാൾ ദിവ്യബലിക്ക്‌ ഫാ. പ്രകാശ് പുത്തൂർ മുഖ്യകാർമികനായി. തുടർന്ന് പ്രദക്ഷിണം നടന്നു. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി, കൈക്കാരൻ ജോഷി പി. സൈമൺ, ജനറൽ കൺവീനർ തോംസൺ വി. ആന്റണി എന്നിവർ നേതൃത്വം നൽകി. മരിച്ചവരുടെ ഓർമപുതുക്കുന്ന റാസ കുർബാനയും നടന്നു.