പാവറട്ടി : കോവിഡ് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പാവറട്ടി വി.കെ.ജി. ഗ്രൂപ്പ് ഒരുലക്ഷം രൂപ നൽകി.

നിയുക്ത എം.എൽ.എ. മുരളി പെരുനെല്ലി ഒരുലക്ഷം രൂപയുടെ ചെക്ക് വി.കെ.ജി. ഗ്രൂപ്പ് ചെയർമാൻ വി.കെ. ജോർജിൽനിന്ന്‌ ഏറ്റുവാങ്ങി. വി.കെ.ജി. ഗ്രൂപ്പ് അംഗങ്ങളായ വി.ജി. പ്രിൻസൻ, വി.ജി. ബാസ്റ്റിൻ, വി.ജി. ജിംസൻ, വി.ജി. ആൻസൻ, വി.ജി. തോംസൻ, സി.പി.എം. മണലൂർ ഏരിയാ കമ്മിറ്റി അംഗം വി.ജി. സുബ്രഹ്മണ്യൻ, പാവറട്ടി ലോക്കൽ സെക്രട്ടറി വി.എസ്. ശേഖരൻ, ബാബു ആന്റണി തുടങ്ങിയവർ പങ്കെടുത്തു.