തൃശ്ശൂർ : രണ്ടു ദിവസത്തിനുള്ളിൽ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത് 35 പേർ. മേയ് ഒന്നിന് സംസ്ഥാനത്താകെ റിപ്പോർട്ട് ചെയ്ത 48 കോവിഡ് മരണങ്ങളിൽ 21-ഉം മേയ് രണ്ടിന് റിപ്പോർട്ട് ചെയ്ത 49 മരണങ്ങളിൽ 14-ഉം തൃശ്ശൂരിൽനിന്നാണ്.

ജില്ലയിലെ കോവിഡ് മരണ നിരക്കും സംസ്ഥാന ശരാശരിയായ 0.41-നെക്കാൾ ഉയർന്നതാണെന്നാണ് ആരോഗ്യ വകുപ്പിന്റെയും കണക്ക്. ജില്ലയിൽ 0.46 വരെ മരണനിരക്ക് ഉയർന്നിട്ടുണ്ട്. മരിച്ചവരിലേറെയും 60 വയസ്സിന് മുകളിലുള്ളവരാണ്. കോവിഡിനൊപ്പം മറ്റ് രോഗങ്ങളുമുള്ളവരാണ് മരിച്ചവർ ഭൂരിഭാഗവും.