വാടാനപ്പള്ളി : ദുബായ് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയുടെ റംസാൻ ഭക്ഷ്യകിറ്റ് ഗുരുവായൂർ മണ്ഡലത്തിലെ വിതരണം യു.എ.ഇ. കെ.എം.സി.സി. കേന്ദ്രകമ്മിറ്റിയംഗം ഉബൈദ് ചേറ്റുവ നിർവഹിച്ചു.

ജില്ലാ പ്രസിഡൻറ്‌ ജമാൽ മനയത്ത്, സംസ്ഥാന സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ, കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് വെട്ടുകാട്, ജില്ലാ ട്രഷറർ സമദ് ചാമക്കാല, ജില്ലാ ഓർഗനൈസിങ്‌ സെക്രട്ടറി ഗഫൂർ പട്ടിക്കര, ജില്ലാ സെക്രട്ടറി മുഹമ്മദ് അക്ബർ ചാവക്കാട് എന്നിവർ പ്രസംഗിച്ചു.