കൈമാറിയത് ആദ്യഗഡു

തൃശ്ശൂർ : പൗരസ്ത്യ കൽദായ സുറിയാനിസഭ കാലംചെയ്ത പിതാക്കന്മാരുടെ ഓർമദിനത്തോടനുബന്ധിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അഞ്ചുലക്ഷം രൂപ നീക്കി വെച്ചു. മുഖ്യമന്ത്രിയുടെ വാക്സിനേഷൻ ചലഞ്ച് ഫണ്ടിലേക്കുള്ള ആദ്യഗഡു രണ്ടു ലക്ഷം രൂപയുടെ ചെക്ക് തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസിന്‌ അഭിവന്ദ്യ ഡോക്ടർ മാർ അപ്രേം മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തൻ അരമനയിൽവെച്ച് കൈമാറി. എല്ലാ വിശ്വാസികളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും മറ്റുള്ളവരെ കരുതണമെന്നും മാർ അപ്രേം മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. യോഗത്തിൽ ഔഗിൻ കുര്യാക്കോസ് എപ്പിസ്‌കോപ്പ, ട്രസ്റ്റിബോർഡ് ചെയർമാൻ ടെന്നി സി.എൽ, വൈസ് ചെയർമാൻ ഡോ. റിഷി ഇമ്മട്ടി,മെൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആന്റോ ഡി. എന്നിവർ സന്നിഹിതരായിരുന്നു.