തൃശ്ശൂർ : തിങ്കളാഴ്‌ച 2621 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1486 പേർ രോഗമുക്തരായി. സമ്പർക്കത്തിലൂടെ 2592 പേർക്കാണ് രോഗബാധ. 26.81 ശതമാനമാണ് തിങ്കളാഴ്‌ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 37,665 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. തൃശ്ശൂർ സ്വദേശികളായ 119 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒമ്പതുപേർക്കും 15 ആരോഗ്യപ്രവർത്തകർക്കും ഉറവിടം അറിയാത്ത അഞ്ചുപേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരിൽ 60 വയസ്സിനു മുകളിൽ 173 പുരുഷന്മാരും 180 സ്ത്രീകളും പത്തുവയസ്സിനു താഴെ 81 ആൺകുട്ടികളും 78 പെൺകുട്ടികളുമുണ്ട്.