കൊടുങ്ങല്ലൂർ : യു.ഡി.എഫിൽ കയ്പമംഗലം മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തെച്ചൊല്ലി ആടിനെ പട്ടിയാക്കുന്ന യൂത്ത് കോൺഗ്രസ് സമീപനം ഉപേക്ഷിക്കണമെന്ന് ആർ.എസ്.പി. നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കയ്പമംഗലത്ത് ആർ.എസ്.പി.ക്ക് സീറ്റ് വേണ്ടെന്നുള്ള തീരുമാനത്തിൽത്തന്നെയാണ് ഇപ്പോഴുള്ളതെന്നും ഇത് മനസ്സിലാക്കാതെ പ്രാദേശിക യൂത്ത് കോൺഗ്രസ് നേതൃത്വവും ചില നേതാക്കളും ഇത്തരത്തിൽ പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിന്റെ തലേന്നാൾ ആർ.എസ്.പി.യുടെ സ്വാധീനത്തെപ്പറ്റി പറയുന്നത് ബാലിശമാണെന്നും പ്രമുഖ പാർട്ടിക്കും ബൂത്ത് തലത്തിൽപോലും പ്രവർത്തകരില്ലെന്ന കാര്യം സ്വയം ബോധ്യപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ്. നിയോജകമണ്ഡലം ജോ. കൺവീനർ എം.പി. ജോബി അധ്യക്ഷനായി.