തൃശ്ശൂർ : 80 വയസ്സ് കഴിഞ്ഞ വോട്ടർമാർക്കും ഭിന്നശേഷിക്കാർക്കും തപാൽവോട്ട് ചെയ്യുന്നതിനായി സമർപ്പിക്കേണ്ട അപേക്ഷാഫോറങ്ങളുടെ വിതരണം വ്യാഴാഴ്ച ആരംഭിക്കും. ബൂത്ത് ലെവൽ ഓഫീസർമാർ മുഖേനയാണ് ഇത്തരം വോട്ടർമാർക്ക് ഫോറം വിതരണം ചെയ്യുക. പൂരിപ്പിച്ച അപേക്ഷകൾ 17-നുമുമ്പ് ബി.എൽ.ഒ.മാർ മുഖേന അതത് നിയോജകമണ്ഡലം സഹവരണാധികാരിക്ക് സമർപ്പിക്കണം. ഫോം 12 ഡിയുടെ വിതരണവേളയിൽ രാഷ്ട്രീയപാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് ബി.എൽ.ഒ.മാരെ അനുഗമിക്കാം.