തൃശ്ശൂർ : ജില്ലയിൽ ബുധനാഴ്ച 242 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 307 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3562 ആണ്. തൃശ്ശൂർ സ്വദേശികളായ 60 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99,415 ആണ്. 5436 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.