കൊന്നക്കുഴി : മേഖലയിലെ അസംഘടിത തൊഴിലാളികൾക്ക് ബി.ജെ.പി. പ്രവർത്തകരുടെ നേതൃത്വത്തിൽ ഇ-ശ്രം തൊഴിൽ കാർഡ് നൽകി. കൊന്നക്കുഴി മേഖലയിലെ നൂറിലേറെ തൊഴിലാളികൾക്കാണിത് നൽകിയത്. കോടശ്ശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.ആർ. സനേഷ് ഉദ്ഘാടനം ചെയ്തു. ടി.പി. സനേഷ്, പി.കെ. ശിവദാസൻ, ടി.എൻ. പ്രദീപ് തുടങ്ങിയവർ നേതൃത്വം നല്കി.