വാടാനപ്പള്ളി : അനു കുന്നത്ത് അനുസ്മരണത്തിന്റെ ഭാഗമായി കുന്നത്ത് കലാസാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച 30 കലാകാരന്മാരുടെ ചിത്രപ്രദർശനം സമാപിച്ചു. ചിത്രകാരനായ നാസിം അമ്പലത്ത് വരച്ച ചിത്രം വാടാനപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സമർപ്പിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഖ ജമാൽ ചിത്രം ഏറ്റുവാങ്ങി. എ.എ. ബഷീർ, സി.പി. ലിജ, പി.ജി. വിജു, പി.എം. ജഹീർ, എന്നിവർ പ്രസംഗിച്ചു.