തൃശ്ശൂർ : മനുഷ്യക്കടത്തുകേസിൽ ഒഡിഷ സ്വദേശിയുടെ ജാമ്യം തള്ളി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും നാല് യുവതികളെയും ഒഡിഷയിൽനിന്ന്‌ കേരളത്തിലേക്ക്‌ കടത്തിയ ഒഡിഷ റായഗഡ സ്വദേശി അർജുൻ കിലക(24)യുടെ ജാമ്യാപേക്ഷയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ്‌ പി.എൻ. വിനോദ് തള്ളിയത്. മനുഷ്യക്കടത്ത് മാഫിയയിലെ കണ്ണിയായ ഇയാൾക്ക് ജാമ്യം നൽകിയാൽ ഒളിവിൽ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബുവിന്റെ വാദങ്ങൾ പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.