തൃശ്ശൂർ : പട്ടികജാതി ഫണ്ട്‌ വെട്ടിപ്പ് കേന്ദ്ര ഏജൻസി അന്വേഷിക്കുക, പി.എസ്.സി.യിലെ സംവരണ അട്ടിമറി അന്വേഷിക്കുക തുടങ്ങിയവ ആവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യാ ദിനമായ ഒമ്പതിന് പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിക്കാൻ പട്ടികജാതി മോർച്ച സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കരമന ജയൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അധ്യക്ഷത വഹിച്ചു.