മെഡിക്കൽ കോളേജ് : ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഹൗസ് സർജൻസ്‌ പ്രതിസന്ധി പരിഹരിക്കാൻ അവസാനവർഷ വിദ്യാർഥികളെ ഡ്യൂട്ടിക്ക് കയറ്റണമെന്ന നിർദേശം നടപ്പായില്ല. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേതായിരുന്നു നിർദേശം. സ്റ്റൈപ്പൻഡ് സംബന്ധിച്ച ഉത്തരവ് ഇറങ്ങാത്തതിനാൽ വിദ്യാർഥികളാരും ഡ്യൂട്ടിക്ക് കയറാൻ തയ്യാറായിട്ടില്ല. ഡ്യൂട്ടിക്ക് കയറണമെന്ന മെഡിക്കൽ കോളേജിന്റെ ആവശ്യവും വിദ്യാർഥികൾ നിരസിച്ചു. ഇതോടെ, സർക്കാർ ഉത്തരവ് ഇറക്കിയില്ലെങ്കിൽ ഫലം വരുന്നതുവരെ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ഉണ്ടാകില്ല. ഫലം വരാൻ രണ്ടാഴ്ചകൂടി എടുത്തേക്കും.