പുളിയിലപ്പാറ : മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി പട്ടത്ത് രാജന്റെ കട ഭാഗികമായി തകർത്തു. ശൗചാലയവും കുടിവെള്ള പൈപ്പുകളും കടയിലേക്ക് കയറുന്ന ചവിട്ടുപടികളും ആനകൾ തകർത്തു. സമീപത്തെ കടയിൽ കിടന്നുറങ്ങിയവർ ബഹളംവച്ച് ആനകളെ ഓടിച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായില്ല.
പറമ്പിലെ 20 തെങ്ങുകൾ നേരത്തെ ആനക്കൂട്ടം നശിപ്പിച്ചിരുന്നു. ഈ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വീടുകൾ തകർക്കുന്നതും കാർഷികവിളകൾ നശിപ്പിക്കുന്നതും പതിവായി.