പുതുക്കാട് : ലോക സിവിൽ ഡിഫൻസ് ദിനത്തിന്റെ ഭാഗമായി പുതുക്കാട്ട് അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസും ചേർന്ന് കോവിഡ് ബോധവത്‌കരണവും പാചകവാതകസുരക്ഷാ ബോധവത്‌കരണവും നടത്തി.

മത്സ്യ, മാംസ മാർക്കറ്റുകൾ, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, തുണിക്കടകൾ, കോച്ചിങ് സെൻററുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലായിരുന്നു പരിപാടി. പുതുക്കാട് അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫീസർ രാധാകൃഷ്ണൻ, ഫയർ ഓഫീസർ ബിജോയ്, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ബിനേഷ്, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ സുധ, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.