അവിട്ടത്തൂർ : നീതി നിഷേധത്തിനെതിരേ പോരാട്ടം തുടരുമെന്ന് കെ.പി.എം.എസ്. വാളയാർ സംഭവത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയ്ക്ക് അവിട്ടത്തൂർ ശാഖായോഗം ഐക്യദാഢ്യം പ്രഖ്യാപിച്ചു.

ഏരിയാ സെക്രട്ടറി ചന്ദ്രൻ മനവളപ്പിൽ ഉദ്ഘാടനം ചെയ്തു. പി.കെ. ശിവൻ അധ്യക്ഷത വഹിച്ചു. എം.പി. രജിതൻ, കെ.പി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.