ചാവക്കാട് : 60 വയസ്സിനു മുകളിൽ ഉള്ളവർക്ക് കോവിഡ് വാക്‌സിൻ എടുക്കാൻ സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ ക്യാമ്പ് ഇരട്ടപ്പുഴയിൽ യുവമോർച്ച- ബി.ജെ.പി. പ്രവർത്തകർ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഇരട്ടപ്പുഴ വേദവ്യാസ സാംസ്കാരിക കേന്ദ്രത്തിൽ ബി.ജെ.പി. ജില്ലാ സെക്രട്ടറി അനീഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി കെ.ആർ. ബൈജു, പഞ്ചായത്ത് അംഗങ്ങളായ ബോഷി ചാണാശേരി, ഷീജാ രാധാകൃഷ്ണൻ, സജിൻ ആലുങ്ങൽ, ഹരിത ലിജു, ലാൽ കൃഷ്ണ, കെ.ജയകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.