ചെറുതുരുത്തി : ചെറുതുരുത്തി കോഴിമാംപറമ്പ് ക്ഷേത്രത്തിലെ പൂരം ചടങ്ങുകളോടെ ആഘോഷിച്ചു.

എന്നാൽ കോവിഡ് നിയന്ത്രണങ്ങളിലും ജനസഹസ്രങ്ങൾ പൂരം കാണാനെത്തി. പുതുശ്ശേരി, ചെറുതുരുത്തി, പാഞ്ഞാൾ, താഴപ്ര-വെട്ടിക്കാട്ടിരി, പള്ളിക്കൽ, നെടുമ്പുര, ആറ്റൂർ എന്നീ ഏഴു ദേശങ്ങളാണ് പൂരത്തിനു നേതൃത്വം നൽകിയത്.

അനുവദിച്ച സമയത്തിൽ ഓരോ ദേശങ്ങൾ ഓരോ ആനകളുമായെത്തി കാവേറിപ്പോയി. കൂട്ടിയെഴുന്നള്ളിപ്പുകൾ ഇല്ലെന്നറിഞ്ഞിട്ടും തിടമ്പേറ്റിയ ഗജവീരന്മാരെക്കാണാൻ നൂറുകണക്കിനുപേരാണ് എത്തിയത്. ആദ്യം ചടങ്ങുകളോടെ പാക്കനാർ വേല ദേവിയെ വണങ്ങി.

തുടർന്നു അനുവദിച്ച പതിനഞ്ചു മിനിറ്റുകൾക്കുള്ളിൽ ഓരോരോ ദേശങ്ങളെത്തി മടങ്ങി. കാളവേലയും പൂതനും തിറയും വെള്ളാട്ടുമെല്ലാം ക്ഷേത്രത്തിലെത്തി. രാവിലെ ക്ഷേത്രത്തിൽ വലിയ തിരക്കനുഭവപ്പെട്ടതോടെ ക്യൂവിലാണ് ഭക്തരെ കടത്തിവിട്ടത്.കോവിഡ് നിയന്ത്രണത്തിനിടയിലും കാണാനെത്തിയത് ആയിരങ്ങൾ