തൃശ്ശൂർ : കേരള പ്രവാസി ഫെഡറേഷൻ (കെ.പി.എഫ്.) തൃശ്ശൂർ മണ്ഡലം സമ്മേളനം സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് ടൈസൺ എം.എൽ.എ., അഡ്വ. കെ.ബി. സുമേഷ്, വി.കെ. സുലൈമാൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.എസ്. സുഭാഷ് (പ്രസി), എ.സി. വർഗ്ഗീസ് (സെക്ര), പി.എച്ച്. നസീർ (ഖജാ), പി.ബി. ഹർഷൻ, ബിജോയ് തട്ടിൽ (വൈസ് പ്രസി), എ.ഡി. ജിബിൻ (ജോ. സെക്ര).