മരത്തംകോട് : പുതിയമാത്തൂർ കോഴിയോർക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരം ബുധനാഴ്ച ആഘോഷിക്കും. വിശേഷാൽപൂജകൾക്ക് തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികനാകും. മൂന്നിന് ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിപ്പ് തുടങ്ങും.

മംഗലാംകുന്ന് അയ്യപ്പൻ, പൂതൃക്കോവിൽ പാർത്ഥസാരഥി, തോട്ടേക്കാട് വിനായകൻ എന്നീ ഗജവീരന്മാർ എഴുന്നള്ളിപ്പിൽ അണിനിരക്കും. പഞ്ചവാദ്യം അകമ്പടിയാകും. വൈകീട്ടുള്ള മേളത്തിന് വെള്ളിത്തിരുത്തി പ്രഭാകരൻ നായർ നേതൃത്വം നൽകും. നടയ്ക്കൽപറയ്ക്കുശേഷം ദേവിക മനോജ്, അഭിനവ്, അഖിൽരാജ് എന്നിവരുടെ തായമ്പകയുണ്ടാകും. പുലർച്ചെയുള്ള എഴുന്നള്ളിപ്പോടെ പൂരാഘോഷം സമാപിക്കും.