കേച്ചേരി : മഴുവഞ്ചേരി വിദ്യാവിഹാർ സ്‌കൂളിൽ പുതിയതായി നിർമിച്ച കെട്ടിടം ‘ആദിശങ്കര’ കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാൻ മധു എസ്. നായർ ഉദ്ഘാടനം ചെയ്തു.

ഡോ. എൻ. ഗോപാലകൃഷ്ണൻ അധ്യക്ഷനായി. കെട്ടിടസമർപ്പണച്ചടങ്ങുകൾക്ക് ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമികനായി. എൻ.സി.ടി. രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്തംഗങ്ങളായ ധനേഷ് ചുള്ളിപ്പറമ്പിൽ, എൻ.ഡി. സജിത്ത്കുമാർ എന്നിവരെ ആദരിച്ചു. ഡോ. കെ. ഹരിദാസൻപിള്ള, എം.എസ്. സുജ, ഹരിദാസ് കാട്ടാനി, കെ. കൃഷ്ണമൂർത്തി, ബാബുരാജ് കേച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.