ഗുരുവായൂർ : മേളപ്രമാണിയായിരുന്ന ഗുരുവായൂർ ശിവരാമന്റെ സ്മരണയ്ക്കായുള്ള വാദ്യപുരസ്‌കാരം തായമ്പക വിദ്വാൻ കല്ലേക്കുളങ്ങര അച്യുതൻകുട്ടി മാരാർക്ക് നൽകി. ശിവരാമൻ സ്മൃതി ചടങ്ങിൽ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരാണ് പുരസ്‌കാരം സമ്മാനിച്ചത്. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് മുഖ്യാതിഥിയായി.

ട്രസ്റ്റ് ചെയർമാൻ ഗുരുവായൂർ ജയപ്രകാശൻ അധ്യക്ഷനായി. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ, ബാലൻ വാറണാട്ട്, വി.പി. ഉണ്ണികൃഷ്ണൻ, ജ്യോതിദാസ് ഗുരുവായൂർ, സന്ദീപ് ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. വാദ്യകലാകാരൻമാരായ കലാമണ്ഡലം രാജൻ, നീലകണ്ഠൻ എം.സന്തോഷ്, ശങ്കരപുരം പ്രകാശൻ, പെരിങ്ങോട് സുബ്രഹ്മണ്യൻ, കോട്ടപ്പടി ബാബു, പ്രഭാകരൻ മൂത്തേടത്ത്, മണികണ്ഠൻ ചിറ്റാട, പയ്യൂർ ബാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു.