തൃശ്ശൂർ : ജില്ലയിൽ വ്യാഴാഴ്‌ച 395 പേർക്കുകൂടി കോവിഡ്. 390 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,475 ആണ്. സമ്പർക്കം വഴി 388 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,484 സാമ്പിളുകളാണ് പരിശോധനയ്ക്കെടുത്തത്. രോഗസ്ഥിരീകരണനിരക്ക് 7.20 ശതമാനം ആണ്.