ചാവക്കാട് : യൂത്ത് കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവത്ര മോഹനൻ രക്തസാക്ഷിത്വദിനം ആചരിച്ചു.

തിരുവത്ര കോട്ടപ്പുറത്തെ മോഹനൻ സ്മൃതിമണ്ഡപത്തിൽ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ എം.പി. പുഷ്പാർച്ചന നടത്തി. കെ.പി.സി.സി. സെക്രട്ടറി ജോസ് വള്ളൂർ, ഡി.സി.സി. സെക്രട്ടറി പി. യതീന്ദ്രദാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ, ഇർഷാദ് ചേറ്റുവ തുടങ്ങിയവർ പങ്കെടുത്തു.