തൃശ്ശൂർ : തിരുവമ്പാടി ക്ഷേത്രത്തിലെ ഉത്സവം ബുധനാഴ്‌ച ആറാട്ടോടെ സമാപിക്കും. രാവിലെ ആറിന് പള്ളിയുണർത്തൽ, അഭിഷേകങ്ങൾ, ഉച്ചയ്ക്ക് ആറാട്ട് ബലി. നാലിന് ആറാട്ടിനായി നടുവിൽമഠത്തിലേക്ക് എഴുന്നള്ളും. രാത്രി 8.30-ന് പഞ്ചവാദ്യത്തോടെ തിരിച്ചെഴുന്നള്ളിപ്പ് തുടങ്ങും. നടുവിലാൽ മുതൽ ശ്രീമൂലസ്ഥാനംവരെയുള്ള പാണ്ടിമേളത്തിനുശേഷം 11.30-ന് ക്ഷേത്രത്തിലെത്തി ഉത്സവത്തിന് കൊടിയിറങ്ങും.