തൃശ്ശൂർ : കെ.ടി. ജയകൃഷ്ണൻ അനുസ്മരണത്തിന്റെ ഭാഗമായി അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ബി.ജെ.പി. ജില്ലാ സെക്രട്ടറിയും കൗൺസിലറുമായ വി. ആതിര ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ദിനേഷ്‌കുമാർ കരിപ്പേരിൽ അധ്യക്ഷത വഹിച്ചു. മുരളീനാഥ്, രവീന്ദ്രൻ പി.എം., വിനോദ് മേനോൻ, ബാലചന്ദ്രൻ കുന്നമ്പത്ത്, ബീനാ സുരേഷ് എന്നിവർ പ്രസംഗിച്ചു.