ചേർപ്പ് : കെ-റെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകരെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് ചേർപ്പ് കെ-റെയിൽ വിരുദ്ധ ജനകീയ സമിതി സമരംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സുജിഷാ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു. സമിതി കൺവീനർ എം. സുജിത്ത്കുമാർ അധ്യക്ഷനായി. വി.എൻ. സുരേഷ്, ജോസ് ചാക്കേരി, ധന്യാ സുനിൽ, സി.കെ. ഭരതൻ, ജോർജ് ആൻറോ, ശ്രീധർജി, വിമോദ്, സി. അനിത, ദീപ്തി, ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.