കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിലെ കള്ളനോട്ട് കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പിടിയിലായ ഡി.വൈ.എഫ്.ഐ. പ്രവർത്തരെ സംരക്ഷിക്കുന്ന സി.പി.എം., ഡി.വൈ.എഫ്.ഐ. നേതാക്കളുടെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കണം. സംഘടനാവിരുദ്ധ പ്രവർത്തനത്തിന് അഞ്ചുവർഷം മുമ്പ്‌ ബി.ജെ.പി.യിൽനിന്ന്‌ പുറത്താക്കപ്പെട്ടവർ നടത്തുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾ പാർട്ടിയുടെ പേരിലാക്കുന്നത് തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അധ്യക്ഷനായി. എൽ.കെ. മനോജ്, കെ.ആർ. വിദ്യാസാഗർ, കെ.എസ്. ശിവറാം, ജീവൻ നാലുമാക്കൽ, സന്ധ്യ അനൂപ്, ഷീല താരാനാഥ്, ഇ.ആർ. ജിതേഷ് എന്നിവർ പ്രസംഗിച്ചു.